ഇന്ത്യാ-ചൈന അതിർത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിൽ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ് രംഗത്ത്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്.
‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ പറഞ്ഞു.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിൻ രാജ്യത്ത് ശക്തമായത്.
Discussion about this post