ആലപ്പുഴ : നിരോധനാജ്ഞ ലംഘിച്ച് ആലപ്പുഴ ജില്ലയിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിൽ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ഇന്ന് തൊട്ട് ജൂലൈ 3 വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇത് ലംഘിച്ചാണ് ഘനനത്തിനെതിരെ പോരാടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ സമരം.രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ തോട്ടപ്പള്ളി സമരപന്തലിൽ വി.എം സുധീരൻ സത്യാഗ്രഹമിരിക്കും.
Leave a Comment