പാകിസ്ഥാനിൽ നിന്നും വെട്ടുകിളികൾ ഹരിയാനയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡെവലപ്മെന്റ് സെക്രട്ടറി, ഡിവിഷണൽ കമ്മീഷണർ, കൃഷി വകുപ്പ് ഡയറക്ടർ, ജില്ലാ മജിസ്ട്രേറ്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂട്ടമായെത്തുന്ന വെട്ടുകിളികൾ കൃഷിവിളകളെ തിന്നു നശിപ്പിക്കുകയാണ് ചെയ്യുക. പൂർണ വളർച്ചയെത്തിയ ഒരു വെട്ടുകിളിക്ക് ഒരു ദിവസം 150 കിലോമീറ്റർ വരെ പറക്കാനാവും.വെട്ടുകിളികളെ തുരത്താനായില്ലെങ്കിൽ മാരകമായ കൃഷി നാശമായിരിക്കും ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക.









