പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ ഐടി കമ്പനിയായ എക്‌സാലോജിക് സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണെന്ന് ആരോപിച്ച് വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
3000 ഇലക്‌ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നടത്തുന്ന എക്‌സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടാണെന്നാണ് ബല്‍റാമിന്റെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തില്‍ ഇടപെടുകയും അതിന്റെ സംരംഭകര്‍ക്ക് തന്റെ “അപാരമായ അറിവ് ഉപയോഗിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുക”യും ചെയ്യുന്ന കണ്‍സള്‍ട്ടന്റാണ് ജെയ്ക്ക് ബാലകുമാര്‍.
ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.
സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്കാണ് രംഗത്തെത്തിയത്. 4500 കോടിയുടെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമെന്ന് ചെന്നിത്തല ആരോപിച്ചു. കരാര്‍ ലഭിച്ച പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫയലുകള്‍ പരിശോധിക്കാതെ ചെന്നിത്തലയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.
Discussion about this post