ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയില്‍ നിന്ന് പണം സ്വീകരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം വാങ്ങിയതിന് മതിയായ തെളിവുകള്‍ ഉണ്ട്. ഇത് അവരുടെ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്.അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ഫൗണ്ടേഷന് 100 കോടി രൂപ ലഭിച്ചുവെന്ന് ഉറപ്പു വരുത്തിയതായും സ്മൃതി ഇറാനി വ്യക്തമാക്കി. ചൈനീസ് എംബസിയില്‍ നിന്ന് കോണ്‍ഗ്രസ് സംഭാവന സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം എന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.പിഎം കെയേര്‍സില്‍ ചൈനീസ് കമ്പനികള്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി ഇറാനി.
Discussion about this post