കശ്മീർ : ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.ഒരു സിവിലിയനും മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പട്രോളിങ് സംഘത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ബാരാമുള്ളയിലെ സോപോർ പ്രവിശ്യയിൽ, പട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.ചെക്പോസ്റ്റ് പോകുമ്പോൾ, സൈനികരും ജമ്മുകശ്മീർ പോലീസും അടങ്ങിയ വാഹനത്തിനു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു.പരിക്കേറ്റവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.











