തമിഴ്നാട്ടിൽ, നെയ് വേലിയിലെ ലിഗ്നൈറ്റ് പ്ലാന്റ് ഉണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
തെർമൽ പവർ സ്റ്റേഷനിലെ അഞ്ചാമത്തെ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.ഇന്ന് രാവിലെ ജോലിക്കാരെത്തി പ്ലാന്റ്പ്രവർത്തനം ആരംഭിക്കുമ്പോഴായിരുന്നു ബോയിലർ പൊട്ടിത്തെറിച്ചത്. നിരവധി പേർ ഇപ്പോഴും തീയിനകത്തു കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരങ്ങൾ.അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.












