ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ സുകുമാരനെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. സംഘ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ‘വിചാരധാര’ വായിച്ചിരുന്നുവെന്നും സന്ദീപ് ജി വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നടൻ സുകുമാരൻ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.
1991 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തിരുവനന്തപുരം കരമനയിൽ നടന്ന പ്രാഥമിക ശിക്ഷാ വർഗ്ഗിൽ സുകുമാരൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച് വന്നെത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ പൈതൃകത്തിൽ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.












