ചൊവ്വയ്ക്ക് ശേഷം ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ മിഴി സൂര്യനു നേരെ. സൂര്യനെ കുറിച്ച് പഠിക്കാനുള്ള അത്യാധുനിക ഉപഗ്രഹമായ ആദിത്യ ഒന്നിന് അന്തിമ രൂപമായി. ഉപഗ്രഹം 2017ല്‍ വിക്ഷേപിക്കും. ആദിത്യ ഒന്നിന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തിന് വന്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നു പ്രമുഖ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എം. ചന്ദ്രദത്തന്‍ പറഞ്ഞു.
40 കോടികിലോമീറ്റര്‍ അകലെയുള്ള ചൊവ്വയിലേക്ക് മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞര്‍ സൂര്യനെ കീഴടക്കാനൊരുങ്ങുന്നത്. പിഎസ്എല്‍വിയിലായിക്കും വിക്ഷേപണം. ഇതിനു മുന്നോടിയായി 2016ല്‍ ഇതിന്റെ പരീക്ഷണ വിക്ഷേപണം നടക്കും.
സൂര്യ താപ രഹസ്യം അറിയുകയാണ് ആദിത്യ ഒന്നിന്റെ പ്രധാന ദൗത്യം. സൂര്യന് ഇത്ര ഭീമമായ താപനില ഉണ്ടാകുന്നതെങ്ങനെ , അതിനുള്ള കാരണമെന്ത് എന്നിവക്കൊപ്പം സൗര വാതപ്രവാഹത്തിന്റെ രഹസ്യം അറിയാനും ആദിത്യ ഒന്നു ശ്രമിക്കും. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ക്രോണോഗ്രാഫ് എന്ന ഉപകരണമുപയോഗിച്ചാകും ഗവേഷണം. ഒപ്പം ഭീമമായ സൂര്യ താപം ഭൂമിയിലെത്തിച്ച് അതിനെ വൈദ്യുതിയാക്കി മാറ്റാനാകുമോ എന്ന സാധ്യതയും ശാസ്ത്രജ്ഞര്‍ പരിശോധിക്കും.
ഇത് സാധ്യമായാല്‍ രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി ഇല്ലാതാകുന്നതിനൊപ്പം ലോകത്തിന് തന്നെ വൈദ്യുതി വിതരണം ചെയ്യുന്ന ഊര്‍ജ കേന്ദ്രമായി ഇന്ത്യ മാറുകയും ചെയ്യും.
Discussion about this post