ഹേഗ് : മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന കേസിൽ ഇന്ത്യ വിജയിച്ചു.നെതർലാൻഡിലെ ഹേഗിൽ ഇന്റർനാഷണൽ ട്രിബ്യൂണലിലായിരുന്നു ഇന്ത്യയും ഇറ്റാലിയൻ നാവികരുമായുള്ള കേസിന്റെ വാദം നടന്നത്.2012-ൽ കേരള സമുദ്രതീരത്തിലായിരുന്നു മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്നത്.
വിചാരണയിൽ, രണ്ട് ഇറ്റാലിയൻ നാവികരും അന്താരാഷ്ട്ര നിയമം പാലിച്ചില്ലെന്നും, ഫലത്തിൽ, ഇറ്റലി ഇന്ത്യയുടെ സഞ്ചാര പാത ലംഘിച്ചതായും കോടതി കണ്ടെത്തി.ജീവൻ നഷ്ടമായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഇറ്റലി നഷ്ടപരിഹാരം നൽകണമെന്നും ഹേഗ് ആസ്ഥാനമായ പെർമെന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ വിധിച്ചു.









