തിരുവനന്തപുരം : ഉറവിടം അറിയാത്ത kovil കേസുകൾ വർധിച്ചതോടെ കൂടി തിരുവനന്തപുരം നഗരത്തിൽ അതീവജാഗ്രത.നഗരത്തിലെ നാലു മേഖലകൾ പുതിയതായി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.ബീമാപള്ളി ഈസ്റ്റ്, മാണിക്യ വിളാകം, അമ്പലത്തറ, പുത്തൻപള്ളി എന്നിവയാണ് പുതിയ കണ്ടെയ്‌ൻമെൻറ് സോണുകൾ.
വഞ്ചിയൂർ കുന്നുംപുറത്തെ ലോട്ടറി വില്പനക്കാരനും, പാളയത്തെ അന്യസംസ്ഥാന തൊഴിലാളികളും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്നലെ മുതൽ വഞ്ചിയൂർ, പാളയം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു.












