ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിഡിഎസ് ബിപിന്‍ റാവത്തും കരസേനാ മേധാവി എം എം നരവനെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിമുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച .കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരുമായി് പ്രധാനമന്ത്രി ആശയവിനിമയം നടത്തി.11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിമു, സിന്ധു നദിയുടെ തീരത്ത്, സാന്‍സ്കര്‍ പര്വതനിരകളാല് ചുറ്റപ്പെട്ട ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിലൊന്നാണ്.മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഇന്ന് ലഡാക്കിലെത്തിയത്.
ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.പ്രധാന മന്ത്രി ലേയില്‍ എത്തിയ ശേഷമാണ് സന്ദര്‍ശനം സംബന്ധിച്ച വിവരം പുറത്തുവന്നത്.
Discussion about this post