കൊച്ചി : മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കള്ളപ്പണ കേസിന്റെ അന്വേഷണം ആരംഭിച്ചിട്ടും കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് അധികൃതർ വെളിപ്പെടുത്തി.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 5 തവണ വിജിലൻസിനു കത്തെയച്ചെങ്കിലും ഏതാനും സാക്ഷിമൊഴികൾ മാത്രമെ വിജിലൻസ് കൈമാറിയുള്ളൂവെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു.
കേസിന്റെ അന്വേഷണ വിവരങ്ങളും പ്രധാനപ്പെട്ട രേഖകളും കൈമാറാൻ വിജിലൻസ് വിസ്സമ്മതിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ചൂണ്ടിക്കാട്ടി.നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചെന്ന പരാതി ലഭിച്ചിരുന്നു.ഇതിനെ തുടർന്നാണ് കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റിന് ഹൈക്കോടതി നിർദേശം നൽകുന്നത്.
Discussion about this post