ന്യൂഡൽഹി : അന്താരാഷ്ട്ര വിമാനസർവ്വീസ് നിരോധനം ജൂലൈ 31 വരെ നീട്ടി കേന്ദ്രസർക്കാർ.നേരത്തെ ജൂൺ 30 വരെ ഉണ്ടായിരുന്ന നിരോധനം, കഴിഞ്ഞ ആഴ്ച സർക്കാർ ജൂലൈ 15 വരെയാണ് നീട്ടിയിരുന്നത്.
രാജ്യത്ത് വലിയ അളവിൽ കോവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആണ് സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് നിരോധനം നീട്ടിയത്.












