Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നാഗാലാൻഡിൽ ഇനി നായമാംസം ഭക്ഷിക്കാനാവില്ല; നായമാംസത്തിന്റെ വില്പന പൂർണ്ണമായും നിരോധിച്ചു

by Brave India Desk
Jul 4, 2020, 06:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊഹിമ: നായമാംസത്തിന്റെ വിൽപ്പനയും ഇറക്കുമതിയും കച്ചവടവും നിരോധിച്ച് നാഗാലാൻഡ്. നായകളുടെ മാംസം വിൽക്കുന്നതോ മാംസത്തിനായി നായകളെ വിൽക്കുന്നതോ നായമാംസം പാചകം ചെയ്തതോ അല്ലാത്തതോ ആയ നിലയിൽ നാഗലാൻഡിലേക്ക് കടത്തുന്നതോ ആയ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുകയാണെന്ന് നാഗാലാൻഡ് ഗവണ്മെന്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തേ മിസോറാം ഗവണ്മെന്റും സമാനമായ നിയമം പാസ്സാക്കിയിരുന്നു. മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലുള്ളവർ നായമാംസം ഭക്ഷിയ്ക്കാറുണ്ട്. ഇതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പിടിച്ച് അനധികൃതമായി കടത്തുന്നത് വ്യാപകമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന ഈ കച്ചവടത്തിൽ നായ്ക്കളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നാഗാലാൻഡിലെ ദിമാപൂരിലും അടുത്തുള്ള പട്ടണങ്ങളിലുമാണ് ഏറ്റവും കൂടുതൽ നായമാംസം വിറ്റഴിക്കപ്പെടുന്നത്. വർഷാവർഷം ഏകദേശം മുപ്പതിനായിരത്തോളം നായകളെയാണ് മാംസത്തിനായി നാഗലാൻഡിലേക്ക് കടത്തുന്നത്. നാഗലാൻഡിലെ എല്ലാ ജനങ്ങളും നായമാംസം ഭക്ഷിക്കാറില്ല. മിസോറാമിലേയും നാഗലാൻഡിലേയും ചില ഗോത്രവർഗ്ഗങ്ങളിലുള്ളവർ മാത്രമാണ് നായമാംസം ഭക്ഷിക്കുന്നത്.

“ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ ഗവണ്മെന്റിന് അതിന്റേതായ കാരണമുണ്ടാകും. പക്ഷേ ഈ തീരുമാനം എങ്ങനെയാണവർ നടപ്പിലാക്കാൻ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല”. നാഗാലാൻഡ് ഗോത്രവർഗ്ഗസമിതി അഭിപ്രായപ്പെട്ടു. “ഞാൻ നായകളെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ അതിന്റെ മാംസം ഉപയോഗിക്കാറില്ല. പക്ഷേ ധൃതിപിടിച്ച് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുൻപ് നായമാംസം ഉപയോഗിക്കുന്ന ഗോത്രവർഗ്ഗക്കാരെ ബോധവൽക്കരിക്കാൻ ഗവണ്മെന്റ് സമയം കണ്ടെത്തണമായിരുന്നു”. നാഗാലാൻഡിലെ പ്രശസ്ത ഗായകൻ അലൊബോ നാഗ അഭിപ്രായപ്പെട്ടു.

2020 മാർച്ചിൽ മിസോറാമും നായമാംസം വിൽക്കുന്നതിനേയും മാംസാവശ്യത്തിനു നായകളെ കച്ചവടം ചെയ്യുന്നതിനെയും നിരോധിച്ച് നിയമം പാസ്സാക്കിയിരുന്നു. അതിനു പുറമേയാണ് നാഗലാൻഡിലും നിരോധനം നടപ്പിലാക്കുന്നത്. നിയമം പാസ്സാക്കിയെങ്കിലും എന്ത് കാരണം കൊണ്ടാണ് ഈ നിരോധനം എന്ന് നാഗാലാൻഡ് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Tags: nagalandDog slaughtering banned
Share9
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies