മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 82 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.
കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു മുഹമ്മദ്. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ന്യുമോണിയ ലക്ഷണങ്ങൾ പ്രകടമാകുകയായിരുന്നു.
മരണസമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുകയെന്ന് അധികൃതർ അറിയിച്ചു.












