ന്യൂഡൽഹി : ഗുരുപൂർണിമ ദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെയെല്ലാം ജീവിതം അർത്ഥപൂർണമാക്കിയ ഗുരുക്കന്മാരെ ആദരിക്കേണ്ട ദിവസമാണ് ഇന്നെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.ഇന്നേ ദിവസം തന്റെ എല്ലാ ഗുരുക്കന്മാരെയും താൻ ഓർക്കുകയാണെന്നും എല്ലാവരെയും ആദരിക്കാൻ ഈ ദിവസം മാറ്റി വെയ്ക്കുകയാണെന്നും നരേന്ദ്ര മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ഹിന്ദു കലണ്ടറിൽ ഏറ്റവും വിശേഷപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്ന ഗുരുപൂർണിമയെന്ന ഈ ദിവസം ഗുരുക്കന്മാരുടെയും അധ്യാപകരുടെയും സ്മരണയ്ക്കായുള്ളതാണ് വേണ്ടിയുള്ളതാണ്.ഗുരുപൂർണിമ വ്യാസ പൂർണിമ എന്നുകൂടി അറിയപ്പെടുന്നുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ആഷാഢ മാസത്തിലെ പൂർണിമ ദിവസമാണ് ഗുരുപൂർണിമയായി ആചരിക്കുക.ഈ വർഷം അത് ജൂലൈ 5 ആണ്.
Discussion about this post