തെലങ്കാന: വാസ്തു പ്രശ്നത്തെത്തടര്ന്ന് തെലുങ്കാനയില്‍ 150 കോടി രൂപ മുടക്കി പുതിയ സെക്രട്ടറിയേറ്റ് നിര്‍മ്മിക്കാനൊരുങ്ങുന്നു.എട്ടു മണിക്കൂര്‍ നീണ്ട മാരത്തണ്‍ മന്ത്രിസഭായോഗത്തിനുശേഷം തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കുന്നതായി അറിയിച്ചത്.
പഴയ സെക്രട്ടറിയേറ്റിന് വാസ്തുദോഷമുള്ളതിനാലാണ് ആരും ഗതിപിടിക്കാത്തതെന്നും ഇത് തെലങ്കാനയിലെ ജനങ്ങള്‍ക്ക് സംഭവിക്കാതിരിക്കാനാണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കുന്നതെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
ശാന്താ നഗര്‍ പ്രദേശത്ത് സര്‍ക്കാര്‍ ചെസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കുന്നത്. ആശുപത്രി ഇടിച്ച് നിരത്തി ഒരു വര്‍ഷത്തിനകം സെക്രട്ടറിയേറ്റ് പണിയുവാനാണ് തെലുങ്കാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ആശുപത്രിയും മാറ്റി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ടിബി പടര്‍ന്ന കാലത്ത് നിസാം കെട്ടിയ ആശുപത്രിയാണിത്. ഇതിപ്പോള്‍ രോഗികള്‍ക്ക് സൗകര്യപ്രദമല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
Discussion about this post