ന്യൂഡൽഹി : ഡൽഹി ലോധി എസ്റ്റേറ്റിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയുന്നു.സർക്കാർ കൊടുത്ത നിർദ്ദേശമനുസരിച്ച് ഓഗസ്റ്റ് ഒന്നിനകം പ്രിയങ്ക സർക്കാർ വസതി ഒഴിയണം എന്നാണ്.ബിജെപി രാജ്യസഭ എം.പിയും മാധ്യമ വിഭാഗം തലവനുമായ അനിൽ ബലൂനിയാണ് ലോധി എസ്റ്റേറ്റിലെ പുതിയ താമസക്കാരൻ.
കഴിഞ്ഞ നവംബറിൽ പ്രിയങ്ക, രാഹുൽ, സോണിയ എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.നിലവിൽ, ഇസഡ് പ്ലസ് വിഭാഗം സുരക്ഷ മാത്രമുള്ള പ്രിയങ്കയ്ക്ക് സർക്കാർ താമസസൗകര്യം ലഭ്യമല്ലെന്ന് നോട്ടീസിൽ സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post