തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.രാവിലെ 7 മണി മുതൽ 11 മണി വരെ കടകൾ തുറക്കാം എന്നാണ് സർക്കാർ നിർദ്ദേശം.10 ജനകീയ ഹോട്ടലുകൾ തുറക്കും. സാക്ഷ്യപത്രം കൈവശം വെച്ച പാൽ പച്ചക്കറി പലചരക്ക് തുടങ്ങിയ വാങ്ങാൻ സമീപത്തുള്ള കടകളിൽ പോകാവുന്നതാണ്. ആർസിസിയിൽ ജില്ലാ മെഡിക്കൽ കോളേജിലും ജയിലിൽ നിന്ന് ഭക്ഷണം എത്തിക്കും.
എന്ത് അടിയന്തര ആവശ്യത്തിനും പോലീസിനെ വിളിക്കാമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ട്.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
Discussion about this post