Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മുപ്പത്തി ഒന്‍പതിലേക്ക് ഒരു ഹെലികോപ്റ്റര്‍ ഷോട്ട്

by Brave India Desk
Jul 7, 2020, 09:13 am IST
in India, Sports
Share on Facebook
Tweet
WhatsApp
Telegram

മഹേന്ദ്രസിംഗ് ധോണിയ്ക്ക് ഇന്ന് മുപ്പത്തിയൊമ്പത് വയസ്സ് തികയുന്നു. 1981 ജൂലയ് ഏഴാം തീയതി ജനിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിതന്നെ മാറ്റിയെഴുതിയ നായകനാണ്.

മുന്നൂറ്റിയമ്പത് ഏകദിനങ്ങളിലായി 10,773 റണ്ണുകൾ. തൊണ്ണൂറു ടെസ്റ്റ് കളികളില്‍ നിന്ന് 4,876 റണ്ണുകൾ. തൊണ്ണൂറ്റിയെട്ട് T20 കളികളിൽ നിന്നായി 1617 റണ്ണുകൾ. അതിനേക്കാളൊക്കെയുപരിയായി ക്യാപ്ടൻ കൂൾ ആയി ലോകകപ്പിലേക്ക് ഇന്ത്യയെ നയിച്ച നേതൃപാടവം. ധോണി എന്ന ജീവിതത്തിന് പകരം വയ്ക്കാൻ ഇന്ത്യന്‍ കായികരംഗത്തു തന്നെ താരങ്ങള്‍ കുറവാണ്.

Stories you may like

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരനായിത്തുടങ്ങിയ മഹേന്ദ്രസിംഗ് ധോണിയ്ക്ക് തലതൊട്ടപ്പന്മാരാരുമുണ്ഠായിരുന്നില്ല. ബീഹാറിലെ റാഞ്ചിയിൽ ഒരു സാധാരണ ഓഫീസ് ജീവനക്കാരന്റെ മകനായി ജനിച്ച മഹേന്ദ്രസിംഗ് ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. ധോണിയുടെ ഗോൾകീപ്പിങ്ങ് കഴിവുകൾ കണ്ട ഫുട്ബോൾ കോച്ചാണ് ഒരു പ്രാദേശിക ക്ളബില്‍ വിക്കറ്റ് കീപ്പറായി പറഞ്ഞയച്ചത്. അവിടെ നിന്ന് വിക്കറ്റ് കീപ്പറായി തുടങ്ങിയ യാത്ര അതിന്റെ പൂർണ്ണതയിലെത്തിയത് 2011ൽ മുംബൈയിലെ വാങ്കടേ സ്റ്റേഡിയത്തിൽ വച്ച് 1983നു ശേഷം ആദ്യമായി ലോകകപ്പിന്റെ സുവർണ്ണപ്രഭയിൽ ഇന്ത്യന്‍ ചുണ്ടുകള്‍ അമർന്നപ്പോഴാണ്.

തന്റെ എക്കാലത്തേയും ആരാധനാപാത്രമായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ക്യാപ്ടൻ കൂൾ ആ വിജയം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മനോജ്ഞമായ മുഹൂർത്തമായി ആ ലോകകപ്പ് വിയജം. യുവരാജ് സിംഗിനു പകരം താൻ തന്നെ ഇറങ്ങി അടിച്ചെടുത്ത 91 റണ്ണുകളാണ് ആ ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലായത്. പ്രതിസന്ധികളിൽ പതറാതെ, മനസ്സാന്നിദ്ധ്യം വെടിയാതെ ഏത് കഠിനതയേയും മറികടക്കാൻ ധോണി മാതൃകയാകുന്നത് അങ്ങനെയാണ്.

ലോകത്തെ ഏറ്റവും മികച്ച റൺ ചേസർമാരിലൊരാളാണ് ധോണി. തന്റെ റൺ ശരാശരികൾ റെക്കോഡുകൾ ഭേദിച്ചില്ലെങ്കിലും എത്ര വലിയ സ്കോറും അടിച്ചെടുക്കാനും അതിനായി ടീമിനെ ധൈര്യപ്പെടുത്താനും ഒരു പ്രത്യേക കഴിവ് ധോണിക്കുണ്ട്. ഒരു നായകനു വേണ്ടുന്ന ഏറ്റവും വലിയ കഴിവ്. ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് തന്റെ ടീമിനൊപ്പം എത്ര വലിയ സ്കോറും നേടിയെടുക്കാം എന്ന ചങ്കൂറ്റം. ബീഹാറിന്റെ വിയര്‍പ്പ് അവോളം കുടിച്ച് കൊടും ചൂടിലും പേമാരിയിലും തലയുയർത്തി നിന്ന് വിളഞ്ഞ ആ ഗോതമ്പിന്റെ ശക്തി.

വിക്കറ്റ് കീപ്പിങ്ങിൽ പക്ഷിയുടെ കണ്ണുകള്‍ മാത്രം കാണുന്ന അർജ്ജുനനെപ്പോലെയാണ് ധോണി. മിന്നല്‍ വേഗത്തിൽ റിഫ്ളക്സുകൾ പ്രവർത്തിച്ച് സ്റ്റമ്പ് ചെയ്തതു കാരണം ഗതിമാറിയ എത്രയെത്ര മാച്ചുകൾ‍! ഡിസിഷൻ റിവ്യൂ സിസ്ടം എന്ന മൂന്നാം അമ്പയർ ധോണി റിവ്യു സിസ്ടം ആയി മാറുന്ന കളികൾ. ധോണി സ്റ്റമ്പ് ചെയ്താൽ മൂന്നാം അമ്പയർ വേണ്ട. അത് അത്ര കൃത്യമായിരിക്കും.

ലഫ്ടനന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി ഇനിയുമൊരുപാട് നമ്മെ നയിക്കേണ്ടതുണ്ട്. ജീവിതത്തിന്റ ലോകകപ്പ് മത്സരങ്ങളിൽ പടുകുഴിയിലേക്ക് വീണുപോകുന്ന ഘട്ടത്തിലും പാഞ്ഞുവരുന്ന പന്തുകൾക്ക് നേർ നിന്ന് സമചിത്തത കൈവെടിയാതെ ഹെലിക്കോപ്ടർ ഷോട്ടുകൾ അടിച്ചുപറത്തി കളി തിരികെ പിടിക്കാൻ എന്നും പ്രചോദനമാണ് ചെന്നൈക്കാരുടെ പ്രീയപ്പെട്ട ഈ ‘തല’.

ക്യാപ്ടന്മാരുടെ ക്യാപ്ടന് ബ്രേവിന്ത്യയുടെ ജന്മദിനാശംസകൾ!

Tags:
Share7
Tweet
Send
Share

Latest stories from this section

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies