കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം കൊട്ടാരക്കര നെടുവത്തൂരിന് സമീപം തേവലപ്പുറത്താണ് യുവാവ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി.
ദുബായിൽ നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ആലിൻകുന്നം മനോജ് ഭവനിൽ മനോജിന് ട്രൂനാറ്റ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഈമാസം ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കൂടുതൽ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കൊവിഡ് ബാധിച്ച് ഇരുപത്തിനാലുകാരൻ മരിച്ചത് സംസ്ഥാനത്തെ പരിഭ്രാന്തി വർദ്ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു.












