Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘നഭസ്പർശം ദീപ്തം‘; രാപകൽ ഭേദമില്ലാതെ കാവൽ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മുഖം, പിന്മാറ്റം തുടർന്ന് ചൈനീസ് പട

by Brave India Desk
Jul 7, 2020, 07:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ലഡാക്കിലെ സംഘർഷ ഭൂമിയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടരുന്നതായി റിപ്പോർട്ട്. ഏത് സാഹചര്യവും നേരിടാൻ സർവ്വ സജ്ജരായി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വ്യോമസേന. മുന്‍നിര യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍,  മറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തിൽ ലഡാക്കിൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ് സേന.

ചൈനയുമായി ഭാവിയിൽ സംഘർഷമുണ്ടായേക്കാവുന്ന സാഹചര്യം മുന്നിൽ കണ്ട് മിഗ്-29, സുഖോയ്-30 എസ്, അപ്പാച്ചെ എ.എച്ച്-64ഇ അറ്റാക്ക് ഹെലികോപ്റ്റര്‍, സി.എച്ച്-47എഫ്  ചിനൂക് മള്‍ട്ടി മിഷന്‍ ഹെലികോപ്റ്റര്‍ തുടങ്ങിയവയെ മലനിരകളിൽ രാപകൽ ഭേദമില്ലാതെയാണ് സേന സജ്ജമാക്കി നിർത്തിയിരിക്കുന്നത്.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സ്ഥലകാല ഭേദമില്ലാതെ യുദ്ധസന്നദ്ധരായി കാവൽ നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ പുതിയ മുഖം ചൈനയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. മലനിരകളില്‍ രാത്രിയിലും ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇന്ത്യൻ വ്യോമസേന സജ്ജമാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ലഡാക്കുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയില്‍ വിമാനം പറത്താനുള്ള പരീശീലനവും ഇപ്പോള്‍ സേനക്ക് ലഭിക്കുന്നുണ്ട്.

മലനിരകളുടെ നിഴലുകളെയും പ്രകാശ വിന്യാസത്തിന്റെ അഭാവത്തെയും മറികടന്ന് മലനിരകൾക്ക് മുകളിലൂടെ രാത്രികാലങ്ങളിൽ ദൗത്യം പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള നവീകരണം സേനയിൽ നടന്നതായി മുന്‍ വ്യോമസേന ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നു.

അതുകൊണ്ട് തന്നെ ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര തുടങ്ങിയ നിയന്ത്രണ രേഖയിലെ പ്രദേശങ്ങളില്‍നിന്ന് ചൈന ഒന്നര കിലോ മീറ്ററോളം പിന്നോട്ടു മാറിയിട്ടുണ്ടെന്നാണ് വിവരം. പാംഗോങ് തടാകത്തിന് സമീപത്തെ തന്ത്രപ്രധാന മേഖലയിൽ ഇപ്പോഴും കാവൽ തുടരുകയാണ് ഇന്ത്യൻ സേന. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളും സി-130ജെ ഹെർക്കുലീസ് വിമാനങ്ങളും ഏത് ഘട്ടത്തിലും സൈനികരെ അതിവേഗം വിന്യസിക്കാൻ പോന്നവയാണ്.

ഈ വസ്തുതകൾ വ്യക്തമായി മനസ്സിലാക്കിയാണ് ചൈന പിന്മാറ്റം തുടരുന്നത് എന്നതാണ് വിവരം.

Tags: ladakhindian airforce
Share59
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies