കോവിഡ്-19 : തുടർച്ചയായ ആറാം ദിവസവും ഇന്ത്യയിൽ 20,000-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെയെണ്ണം ഇരുപതിനായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 7,42,417 ആയി വർദ്ധിച്ചു.ഇന്നലെ മാത്രം 482 പേരാണ് രോഗം ബാധിച്ചു മരിച്ചത്.ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെയെണ്ണം 20,642 ആയി ഉയർന്നു.
രോഗം ബാധിച്ചവരിൽ 4,56,830 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു.അതേസമയം, ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആദ്യത്തെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം അമേരിക്കയും ബ്രസീലുമാണ് ഉള്ളത്.








