കൊല്ലം: കരാർ തൊഴിലാളിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം കെ എം എം എല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. കൊല്ലത്ത് ഇന്നലെ പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത് സംഘർഷത്തിന് ഇടയായി. പ്രദേശത്തെ ചൊല്ലി അനാവശ്യ പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം പ്രതിഷേധിച്ചത്. കൂടാതെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
പൂന്തുറയിലെ സമ്പർക്ക പട്ടികകൾ തയ്യാറാക്കുന്നത് അതീവ ദുഷ്കരമാണെന്നാണ് വിവരം. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ രോഗവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായിട്ടില്ല. സൂപ്പർ സ്പ്രെഡായി മാറിയ ഇവിടെ വരാനിരിക്കുന്ന രണ്ടാഴ്ച്ച അതിനിർണായകമാണ്.
Discussion about this post