പശ്ചിമ ചമ്പാരൻ: ബിഹാറിലെ പശ്ചിമ ചമ്പാരനിലെ ബഗാഹ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ സുരക്ഷാ സേന വധിച്ചു. സശസ്ത്ര സീമാ ബലും പ്രത്യേക ദൗത്യ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്.
മേഖലയിലെ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ സുരക്ഷാ സേനക്ക് നേരെ ഭീകരർ നിറയൊഴിച്ചു. തുടർന്ന് സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് ബിഹാർ പൊലീസ് അറിയിച്ചു.
3 സെൽഫ് ലോഡിംഗ് റൈഫിളുകളുൾപ്പെടെ നിരവധി ആയുധങ്ങളും ലഘു ലേഖകളും ഭീകരരുടെ പക്കൽ നിന്നും കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. ഭീകരർ കാട്ടിൽ തമ്പടിച്ചിരുന്നതായി വ്യക്തമാക്കുന്ന തെളിവുകളും സുരക്ഷാ സേനയ്ക്ക് ലഭിച്ചു.










