ബഹ്‌റൈക് : വികാസ് ഡൂബേ വധത്തിന്റെ തൊട്ടുപിറകെ ഉത്തർപ്രദേശ് പോലീസ് മറ്റൊരു കൊടും കുറ്റവാളിയെ എൻകൗണ്ടറിൽ വധിച്ചു.ഹർദിയിലെ അഹിരൻപൂർവ ഗ്രാമത്തിലാണ് പന്ന യാദവ് എന്ന കൊടും കുറ്റവാളിയെ പോലീസ് വെടിവെച്ചു കൊന്നത്.ഇന്ന് ഉച്ചയോടെ പാടത്തു വച്ചു നടന്ന ഏറ്റുമുട്ടലിൽ, സ്വയരക്ഷയ്ക്ക് വേണ്ടി നിറയൊഴിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്.
കൊള്ളയും, കൊലയും, തട്ടിക്കൊണ്ടു പോകലുമടക്കം 36 കേസുകളാണ് ഇയാളുടെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.50,000 രൂപ പോലീസ് ഇയാളുടെ തലയ്ക്കു വിലയിയിട്ടിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ഠോക് ദോ’ (തട്ടിക്കളഞ്ഞേക്ക്) നയം വൻ വിവാദമാകുമ്പോഴും ജനങ്ങൾ സമ്പൂർണ്ണ പിന്തുണയാണ് നൽകുന്നത്. യോഗിയുടെ ഭരണത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻകുറവാണ് യുപിയിൽ സംഭവിച്ചിരിക്കുന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.












