തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബിഎംഎസിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും പരാതി നല്കി. തിരുവനന്തപുരത്തെ കസറ്റംസ് ക്ലിയറന്‍സ് അസോസിയേഷന് നേതാവിനെതിരായ ആരോപണവുമായി ബന്ധപ്പെട്ടാണ് ചാനലുകള്‍ ബിഎംഎസിനെതിരെ കുപ്രചരമ നടത്തിയത്. ഹരിരാജ് ബിഎംഎസ് പ്രവര്ത്തകന് എന്ന രീതിയിലാണ് മലയാള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
എന്നാല്‍ തന്റെ സംഘടനയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ഹരിരാജ് രംഗത്തെത്തി. സംഘടനയ്ക്കെതിരെ കുപ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ ബിഎംഎസ് ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ക്കും ബിഎംഎസ് പരാതി നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിനും ബിഎംഎസ് പരാത നല്‍കിയിരിക്കുന്നത്.
മനോരമ,എഷ്യാനെറ്റ്, മാതൃഭൂമി, കൈരളി, ന്യൂസ് 18 എന്നീ ചാനലുകള്‍ക്കെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്താ വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് ബിഎംഎസിന്റെ പരാതി.
Discussion about this post