ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് എട്ട് ലക്ഷത്തിലധികം കോവിഡ്-19 കേസുകൾ.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 27,114 പുതിയ കോവിഡ്-19 കേസുകളാണ്.ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെയെണ്ണം 8,20,916 ആയി ഉയർന്നു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 2,83,407 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചു മരിച്ചത് 22,123 പേരാണ്. ഇതുവരെ 5,15,385 പേർ രോഗമുക്തി നേടി.
Discussion about this post