കാഠ്മണ്ഡു : നേപ്പാളിൽ പരക്കെ കനത്ത മഴയും മണ്ണിടിച്ചിലും.പടിഞ്ഞാറൻ നേപ്പാളിൽ ഇടവിടാതെ മഴപെയ്തതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരണപ്പെട്ടു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചത് 37 പേരാണ്.വെള്ളിയാഴ്ച 22 പേർ രാജ്യത്ത് മണ്ണിടിച്ചിലിൽ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
മ്യാഗ്ഡി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച 15 പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.നേപ്പാൾ സൈന്യവും പോലീസും സംയുക്തമായാണ് രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കനത്ത പേമാരിയിൽ നേപ്പാളിന്റെ നാരായണിയടക്കമുള്ള നദികൾ കരകവിഞ്ഞൊഴുകുകയാണ്.രാജ്യത്ത് 3 ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.











