കശ്മീർ : വിഘടനവാദ സംഘടനയായ തെഹ്‌രിക്-ഇ-ഹുറിയത്തിന്റെ നേതാവ് അഷറഫ് സെഹറായിയേയും ജമാത്ത്-ഇ-ഇസ്ലാമി സംഘടനയിലെ ചില അംഗങ്ങളെയും ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തു.പൊതു സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ജമ്മു കശ്മീർ പോലീസ് മേധാവിയായ ദിൽബാഗ് സിംഗ് അറിയിച്ചു.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് ജമാത്ത്-ഇ-ഇസ്ലാമി.ആൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിൽ തെഹ്റീക്-ഇ-ഹുറിയത്ത് സംഘടയ്ക്ക് വേണ്ടി പ്രതിനിധീകരിച്ചത് അഷറഫ് സെഹറായിയാണ്.26 വിഘടവാദ സംഘടനകളുടെ കൂട്ടമാണ് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ്.ഈ വർഷം ജമ്മു കശ്മീരിൽ നടന്ന എൻകൗണ്ടറിൽ കൊല്ലപ്പെട്ട തീവ്രസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ഡിവിഷണൽ കമാന്റർ ജുനൈദ് സെഹ്റായ് അഷറഫ് സെഹറായിയുടെ മകനാണ്.








