കാസർഗോഡ് : കാസർകോട് കുമ്പള ദേശീയപാതയിൽ 2 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി.സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച പണമാണ് എക്സൈസ് പിടികൂടിയത്. കാറിൽ നിന്നും 20 പവൻ സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
കാർ ഓടിച്ചിരുന്ന മഞ്ചേശ്വരം സ്വദേശി ഷംസുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾക്കായുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.












