ദിസ്പുർ: ആസ്സാമിൽ ഉൾഫ ഭീകരനെ സുരക്ഷാ സേന പിടികൂടി. ആസ്സാം റൈഫിൾസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്. ടിൻസൂകിയയിലെ ലാല്പഹാറിൽ നിന്നും പിടിയിലായ ഭീകരനെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്.
ഉൾഫ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനായിലാണ് ഭീകരൻ കുടുങ്ങിയത്. ലേഖപാനി മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇവിടെ ഉൾഫ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ ഭീകരന്റെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.








