മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരിൽ ഇന്നലെ മരിച്ച അബ്ദുൾ ഖാദറിന് രോഗബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു.
ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ പനി ബാധിക്കുകയും പെട്ടെന്ന് രോഗം മൂർച്ഛിച്ച് കുഴഞ്ഞു വീഴുകയുമായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചതിനാൽ സംസ്കാരം കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. സമ്പർക്ക രോഗബാധയും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത് ആശങ്ക പടർത്തുകയാണ്. സംസ്ഥാനത്ത് രോഗവ്യാപനം മൂന്നം ഘട്ടത്തിലെത്തിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാലാം ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്നാണ് സൂചന.
അതിനിടെ രോഗബാധ പലയിടങ്ങളിലും സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തിയതായി സൂചനയുണ്ട്.
Discussion about this post