ഡൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും പുറത്തു പോയ യുവ കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. താൻ ബിജെപിയിൽ ചേരില്ലെന്ന സച്ചിന്റെ പ്രസ്താവന കള്ളമാണെന്നും സിബൽ പറഞ്ഞു.
സച്ചിനും അദ്ദേഹത്തോടൊപ്പമുള്ള എം എൽ എമാരും ഹരിയാനയിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും കപിൽ സിബൽ ആരോപിച്ചു. ഒരു സുരക്ഷിത താവളമെന്ന നിലയില്‍ ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ ബി.ജെ.പിയുടെ നിരീക്ഷണത്തിൻ കീഴെ സാമാജികരെല്ലാം അവധിക്കാലം ചിലവഴിക്കുകയാണെന്നും സിബൽ ട്വീറ്റ് ചെയ്തു.
False rumours spread to malign
Pilot : “ I am not joining BJP “
I guess then legislators at a hotel in Manesar is merely a vacation in Haryana’s comfort zone under BJP’s watchful eye
What about “ ghar wapsi “?
— Kapil Sibal (@KapilSibal) July 16, 2020
അതേസമയം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ക്ക് നോട്ടീസ് അയച്ച കോണ്‍ഗ്രസ് നടപടിയെ ബിജെപി വിമർശിച്ചു. നിയമസഭായോഗത്തില്‍ പങ്കെടുത്തില്ല എന്നതുകൊണ്ട് എങ്ങനെയാണ് അവര്‍ അയോഗ്യരാവുകയെന്നും സ്പീക്കറുടെ മറ്റുചില ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും ആരുടേയും ഭരണഘടനാ പരമായ അവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി.
Discussion about this post