ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 10,03,832 കോവിഡ് രോഗികൾ ഇന്ത്യയിലുണ്ട്.
2,84,281 രോഗികളുമായി രോഗവ്യാപനത്തിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്. ഇതുവരെ 25,602 പേരാണ് രോഗബാധ മൂലം ഇന്ത്യയിൽ മരണമടഞ്ഞിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്തത് 34,956 കേസുകളാണ്.








