ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഐടി ഭീമനായ ഗൂഗിൾ.ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ഗൂഗിൾ തയ്യാറെടുക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
പ്രധനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും ഗൂഗിൾ സിഇഒ ട്വിറ്ററിൽ കുറിച്ചു. മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം തുടങ്ങി വിവിധ തലങ്ങളിലായാകും നിക്ഷേപം. ഗൂഗിൾ പ്രഖ്യാപനത്തെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് സ്വാഗതം ചെയ്തു.









