ഡല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊല കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അന്വേഷണം നടത്തിയെങ്കിലും കോടതിയിലെത്താതിരുന്ന 225 കേസുകളിലാണ് പുനരന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നേരത്തെ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച റിട്ടയേഡ് ജസ്റ്റിസ് ജെ.പി.മാത്തൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിഖുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 225 കേസുകളില്‍ നിര്‍ണായകമായ തെളിവുകള്‍ പരിഗണിച്ചിട്ടില്ലെന്നും ഈ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തണമെന്നും സമിതി നിര്‍ദശിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണത്തിന് നീക്കം നടക്കുന്നത്.
Discussion about this post