ഹാംബുര്‍ഗ്: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയും ഇറ്റലിയും കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതോടെ നാവികരെ ഇന്ത്യയ്ക്ക് വിചാരണ ചെയ്യാനാവില്ല. കേസുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രങ്ങളും സെപ്തംബര്‍ 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു
അന്തിമവിധിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. ഹാംബുര്‍ഗിലെ അന്താരാഷ്ട്ര ്രൈടബ്യൂണലാണ് വിധി പറഞ്ഞത്. മറീനുകളെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരമെന്നാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത്
കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യുഎന്‍ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തര്‍ക്കം പരിഹരിക്കും വരെ ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രൈബ്യൂണലില്‍ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രൈബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ല. പ്രശ്‌നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രൈബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
മറീനുകളുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് ഇന്ത്യ ട്രൈബ്യൂണലിനു മുന്‍പാകെ ഉറപ്പു നല്‍കിയിരുന്നു. രാജ്യാന്തര ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ബ്‌ളാഡ്മിര്‍ ഗോളിഡ്‌സന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പറയുന്നത്.
Discussion about this post