തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇവരില്‍ 116 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 90 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1 ഡി.എസ്.ഇയ്ക്കും ഒരു ഫയര്‍ഫോഴ്സുകാരനും രോഗം സ്ഥിരീകരിച്ചു.
രണ്ട് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ അരുള്‍ദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 173 , കൊല്ലം 53 , പാലക്കാട് 49 , എറണാകുളം 44 , ആലപ്പുഴ 42 , കണ്ണൂര്‍ 39 , കാസർഗോഡ് 29 , പത്തനംതിട്ട 28 , ഇടുക്കി 28 , കോഴിക്കോട് 26 , വയനാട് 26, തൃശൂര്‍ 21, മലപ്പുറം 19 , കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 204 പേര് രോഗമുക്തരായി. കണ്ണൂര്‍ 38 , ആലപ്പുഴ 36 , മലപ്പുറം 26 , പാലക്കാട് 25 , പത്തനംതിട്ട 18, തൃശൂര്‍ 11, കാസര്‍ഗോഡ് 9 , കോഴിക്കോട് 9, എറണാകുളം 9 , തിരുവനന്തപുരം 7 , കോട്ടയം 6 , ഇടുക്കി 6 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
11659 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6416 പേര് നിലവില്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 173,932 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6841 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1053 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18967 സാമ്പിളുകളാണ് പരിശോധിച്ചത്.
Discussion about this post