ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 38,902 പുതിയ കോവിഡ് കേസുകൾ.ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെയെണ്ണം 10,77,618 ആയി വർദ്ധിച്ചു.ഇതിൽ 3,73,379 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലുണ്ട്.
കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ചു മരിച്ചത് 543 പേരാണ്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെയെണ്ണം 26,816 ആയി ഉയർന്നു.തുടർച്ചയായ മൂന്നാം ദിവസമാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 30,000 കവിയുന്നത്.ഇന്ത്യയിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയേയാണ്. മഹാരാഷ്ട്രയിൽ മാത്രം 3,00,937 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Discussion about this post