ഇടുക്കി: ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു. ക്വാറന്റൈന് ലംഘിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നും എത്തിയ ഡോക്ടര്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നില്ല. മൂന്നാറിലെത്തിയതിനു പിന്നാലെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ജനറല്‍ ആശുപത്രിയിലെ എല്ലാ രോഗികളെയും നല്ലതണ്ണിയിലെ ആശുപത്രിയിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ ഇന്നലെവരെ ചികിത്സ തേടിയവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇടുക്കിയില്‍ ഇന്നലെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറുപേര്‍ രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതില്‍ ആറുപേര്‍ കരിമ്പന്‍ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല.
Discussion about this post