ഇന്ത്യ-നേപ്പാൾ ബോർഡറിന് സമീപം മൂന്ന് ഇന്ത്യക്കാർക്കെതിരെ വെടിവെച്ച് നേപ്പാൾ പോലീസ്.ബോർഡറിന് അരികെയുള്ള കിഷൻഗഞ്ജ് ഭാഗത്തേക്ക് നേപ്പാൾ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ട്.25 വയസ്സുള്ള ജിതേന്ദ്ര കുമാറിനാണ് പരിക്കേറ്റിട്ടുള്ളത്.ഇയ്യാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ജിതേന്ദ്ര കുമാർ തന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം ബോർഡറിന്റെ സമീപത്തുള്ള മാഫി ഗ്രാമത്തിലേക്ക് കന്നുകാലിയെ അന്വേഷിച്ചു പോയപ്പോഴാണ് സംഭവമുണ്ടായത്.
കഴിഞ്ഞ മാസം ബിഹാറിലെ സീതാമർഹി ജില്ലയിൽ നേപ്പാൾ പോലീസ് വെടിവെച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു.അതിനു പിന്നാലെയാണ് നേപ്പാൾ പോലീസിന്റെ ഭാഗത്തു നിന്നും വീണ്ടും ഇത്തരമൊരു അക്രമം ഉണ്ടായിരിക്കുന്നത്.
Discussion about this post