ഡല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും മൂന്നാഴ്ചകകം ഏറ്റെടുത്ത് അന്വേഷണം തുടങ്ങണമെന്ന് സിബിഐയോട് സുപ്രീംകോടതി. കേസില്‍ സമയം നീട്ടി ചോദിച്ച് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് 212 കേസുകള്‍ ഉള്ളതായാണ് കണക്കാക്കുന്നതെന്നും 119 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപം കേസില്‍ പാതി അന്വേഷിക്കുന്നത് ശരിയല്ല എന്ന് സുപ്രീംകോടതിയില്‍ നിന്ന് സിബിഐക്ക് വിമര്ശവുമുണ്ടായിരുന്നു.
Discussion about this post