ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 11,19,412 കോവിഡ് കേസുകൾ.ഏറ്റവും കൂടുതൽ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളതെങ്കിലും രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ ലോകത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.ഇതുവരെ 27,514 പേരുടെ ജീവനാണ് കോവിഡ് അപഹരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും മരണനിരക്ക് കുറവാണ് എന്നത് ഇന്ത്യയ്ക്ക് ചെറുതല്ലാത്ത ഒരു ആശ്വാസം നൽകുന്നുണ്ട്.40,425 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്.24 മണിക്കൂറിനകം 681 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,514 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിയുകയും ചെയ്തിട്ടുണ്ട്.അതേസമയം, ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 1,46,62,290 കോവിഡ് കേസുകളാണ്.ഇതിൽ രോഗം ബാധിച്ചു 6,09,271 പേർ മരണപ്പെട്ടു.ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ മാത്രം 38,98,550 പേർക്കാണ് കോവിഡ് ബാധിച്ചത്.1,43,289 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു.രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്.
Discussion about this post