ന്യൂഡൽഹി : അന്താരാഷ്ട്ര കൊറിയർ സർവീസ് വഴി കള്ളക്കടത്ത് നടത്താൻ ശ്രമിച്ച 1.7 കിലോ ഹെറോയിൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് നൈജീരിയക്കാരും രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു.
അന്താരാഷ്ട്ര കൊറിയർ സർവീസുകൾ മയക്കുമരുന്ന് കള്ളക്കടത്തു നടത്താൻ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.രണ്ട് തവണയായി നടത്തിയ നീക്കത്തിലൂടെയാണ് ഹെറോയിൻ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടാനായത്.ആദ്യ തവണ, എൽഇഡി ലൈറ്റുകൾ, മേക്കപ്പ് കിറ്റുകൾ എന്നിവയ്ക്കുള്ളിൽ വെച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച നൈജീരിയക്കാരനെയും ഇന്ത്യൻ യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാമത്തെ നീക്കത്തിൽ സോപ്പിനുള്ളിൽ വെച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post