വെല്ലൂർ : രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീധരൻ ആത്മഹത്യക്ക് ശ്രമിച്ചു.തിങ്കളാഴ്ച രാത്രിയാണ് സംഭവം.എൽടിടിഇ ഭീകരർ ആസൂത്രണം ചെയ്ത ബോംബ് സ്ഫോടനത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് നളിനി കഴിഞ്ഞ 29 വർഷമായി ജയിലിലാണ്.ആത്മഹത്യാ ശ്രമം നളിനിയുടെ വക്കീലായ പുകഴേന്തിയാണ് പുറംലോകത്തെ അറിയിച്ചത്.
ഇത്രയും ദീർഘമായ ശിക്ഷാ കാലയളവിൽ, ആദ്യമായാണ് ഇങ്ങനെയൊരു ശ്രമം. നളിനിയെ വെല്ലൂർ ജയിലിൽ നിന്നും പുഴൽ ജയിലിലേക്ക് മാറ്റാൻ ഭർത്താവായ മുരുകൻ ആവശ്യപ്പെട്ടു.നിനക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുരുകനും ഇതേ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.കോടതി പിന്നീട് ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു.
Discussion about this post