ഡൽഹി : വ്യോമസേനയിലുള്ള ഉന്നത തല കമാൻഡർമാരുടെ സമ്മേളനം ഡൽഹിയിൽ ആരംഭിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗാണ് നിർവഹിച്ചത്.ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനമായ റഫാലിന്റെ ആദ്യ ബാച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തുന്നുണ്ട്.ഈ യോഗത്തിൽ ഇവ എവിടെയെല്ലാം വിന്യസിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.
രാജ്യത്തിന്റെ മറ്റു വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ.സമ്മേളനത്തിൽ, വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ വ്യോമസേന രാജ്യത്തിന് നൽകിയ സേവനം പ്രശംസനീയമാണെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ ഈ സാഹചര്യത്തിലും സംസ്ഥാനങ്ങളിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിന് വ്യോമസേന സഹായിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.








