മുത്തലാഖിനു കടിഞ്ഞാണിടുന്ന നിയമം നിലവിൽ വന്നതിനുശേഷം 82 ശതമാനത്തോളം മുത്തലാഖ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി.മുത്തലാക്ക് നിർത്തലാക്കിയ നിയമം നിലവിൽ വന്ന ദിവസമായ ആഗസ്റ്റ് 1 മുസ്ലിം സ്ത്രീകളുടെ അവകാശ ദിനമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിയമം പാസാക്കിയതിനു വെറും ഒരു വർഷത്തിനു ശേഷം ഇത്രയുമധികം മുത്തലാഖ് കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് വളരെ വലിയൊരു മാറ്റമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ഇന്ത്യ നിലനിൽക്കുന്നത് ശരിയത്തിനെയോ, മറ്റേതെങ്കിലും മതഗ്രന്ഥത്തെയോ അടിസ്ഥാനത്തിലല്ലെന്നും അത്കൊണ്ട് തന്നെ മുത്തലാക്ക് അഥവാ തലാഖ് -എ -ബിദത്ത് ഒരിക്കലും നിയമ വിധേയമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഓഗസ്റ്റ് ഒന്ന് ഒരു സുവർണ നിമിഷം ആയി എക്കാലത്തും നിലനിൽക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്‌താർ അബ്ബാസ് നഗ്വി വിശദമാക്കി.









