സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു. പേരൂർക്കട പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. എൻഐഎക്ക് മുന്നിൽ ശിവശങ്കർ ഹാജരാവുകയായിരുന്നു.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ മൊഴി വിലയിരുത്തിയതിന് ശേഷമാണ് ചോദ്യം ചെയ്തത്. ഇവർക്ക് ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ശിവശങ്കറിനെതിരെ സരിത് മൊഴി നൽകുകയും ചെയ്തിരുന്നു.
സ്വർണ്ണക്കള്ളക്കടത്തിന് സംസ്ഥാന സർക്കാരിന്റെ വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എൻഐഎയുടെ നീക്കം രഹസ്യമായിരുന്നു. എങ്കിലും ശിവശങ്കറിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ശിവശങ്കർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമീപിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
Discussion about this post